മേമുണ്ട: ബാങ്ക് റോഡ് കോമത്ത് പരദേവത ക്ഷേത്ര മഹോത്സവം കെങ്കേമമായി ആഘോഷിച്ചു. ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി. വന്‍
ഭക്തജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. നേര്‍ച്ച വെള്ളാട്ടങ്ങള്‍, തലച്ചിലോന്‍ പരദേവതയുടെയും ഭഗവതിയുടെയും ഉണ്ണിക്കേളു നായരുടേയും തിറയാട്ടങ്ങള്‍ എന്നിവ പകിട്ടോടെ നടന്നു. ഉത്സവത്തോടനുബന്ധിച്ചു കുട്ടോത്ത് ഭജന സമിതിയുടെ ഭക്തി ഗാനാര്‍ച്ചന, സപ്തസ്വര വടകരയുടെ ഭക്തി ഗാനസുധ, പ്രസാദ ഊട്ട് എന്നിവയും ഉണ്ടായി.
