
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന എല്ലാ താല്‍ക്കാലിക നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആയിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് പാര്‍ട്ടിക്കാരെ വിളിച്ചു വരുത്തി ഇന്റര്‍വ്യു നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. പിന്‍വാതിലിലൂടെ സ്വന്തക്കാരെ തിരുകി കയറ്റിയ നടപടി അന്വേഷണ വിധേയമാക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഭരണസമിതി യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.വി.കുഞ്ഞിരാമന്, മെമ്പര്‍മാരായ ശ്രീലത എന്‍.പി, സുധസുരേഷ്, ലിസ പുനയംകോട്ട്, പ്രബിത അണിയോത്ത് എന്നിവര്‍ നിയമന അംഗികാരത്തില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തി. അതേ സമയം നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നിയമനം നടത്തിയതെന്ന് ഭരണപക്ഷം വ്യക്തമാക്കി.