നാദാപുരം: സംസ്ഥാന പാതയില്‍ കല്ലാച്ചിക്ക് സമീപം റോഡിലെ കുഴിയില്‍ വീണ് വ്യാപാരിക്ക് പരിക്ക്. നാദാപുരത്തെ റസ്റ്റോറന്റ് ഉടമ പാതിരപ്പറ്റ സ്വദേശി വേങ്ങോറേമ്മല് ബഷീറിനാണ് (51) പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രിയിലാണ് അപകടം. കട പൂട്ടി വീട്ടിലേക്ക് പോവുന്നതിനിടെ സ്കൂട്ടര്‍ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ ബഷീറിന്റെ ഇടത് കൈയ്യുടെ എല്ലൊടിഞ്ഞു. കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കൈക്ക് ശസ്ത്രക്രിയ നടത്തി.

നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയില്‍ കുഴി രൂപപ്പെട്ടിട്ട് ആറ് മാസത്തിലേറെയായി. ഇത്രയായിട്ടും അറ്റകുറ്റപണി നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നിരവധി പേരാണ് രാത്രി ഈ കുഴിയില്‍ വീഴുന്നത്.