വടകര: വടകരയിലെ 42 വര്‍ഷത്തെ പഴക്കമുള്ള ആര്‍എംഎസ് ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതില്‍ പ്രതിഷേധിച്ച്
ആര്‍വൈജെഡി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.കിരണ്‍ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രധാനപ്പെട്ട നാലോളം മണ്ഡലങ്ങളിലെ സാധാരണക്കാരുടെ പ്രയാസം മനസ്സിലാക്കാതെയാണ് തപാല്‍ വകുപ്പും റെയില്‍വേ വകുപ്പും ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് എന്‍ പി മഹേഷ് ബാബു അധ്യക്ഷത വഹിച്ചു. വിപിന്‍ലാല്‍ പി സി, സംസ്ഥാന കമ്മിറ്റി അംഗം അതുല്‍ ടി പി, വടകര മുനിസിപ്പാല്‍ കൗണ്‍സിലര്‍ രാജിതാ പതേരി, പഞ്ചായത്ത് മെമ്പര്‍ രമ്യ കണ്ടിയില്‍, സുബീഷ് കെ എം, അജേഷ് കെ എം,
അമല്‍ദേവ് എം കെ, ബിനിഷ എം കെ, അതുല്‍ സുരേന്ദ്രന്, ഷിജിത്ത് ആര് കെ, റിജീഷ് ടി പി, സുനിജ മഹേഷ്, അഖില്‍ പി വി, ഹേമന്ത് എ കെ, എന്നിവര്‍ സംസാരിച്ചു.