പയ്യോളി: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ജുമാ മസ്ജിദിനോട് ചേര്‍ന്ന് ഭീമന് പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. അപാര വലുപ്പവും
തൂക്കവുമുള്ളതാണ് പെരുമ്പാമ്പ്. ഹസ്സന് വലിയ താഴത്ത്, ശിഹാബ് എന്‍ കെ, റാഫി എന്‍ കെ, പര്‍വ്വീസ് സി പി, ഷഹബാസ് എം, ഇക്ബാല്‍ എം, മുഹമ്മദലി സിവി എന്നിവര്‍ ചേര്‍ന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്,
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രകാശന്, സുരേന്ദ്രന് എന്നിവര്‍ എത്തി പെരുമ്പാമ്പിനെ പെരുവണ്ണാമുഴിയിലേക്ക് കൊണ്ടുപോയി.
കോട്ടക്കലില്‍ പലതവണ പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ട്. അതില്‍നിന്നു വ്യത്യസ്തമായ ഭീമന് പെരുമ്പാമ്പാണ് ഇത്തവണ വലയിലായത്.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രകാശന്, സുരേന്ദ്രന് എന്നിവര്‍ എത്തി പെരുമ്പാമ്പിനെ പെരുവണ്ണാമുഴിയിലേക്ക് കൊണ്ടുപോയി.