കൊയിലാണ്ടി: ഗവ: എച്ച്എസ്എസ് പന്തലായനിയിലെ കുട്ടികളും അധ്യാപകരും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ ഉയര്‍ന്നത്
മനോഹരമായ സ്നേഹഭവനം. ഇതിന്റെ താക്കോല്‍ദാനം 12ന് നടക്കുമെന്ന് കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, പിടിഎ പ്രസിഡന്റ് പി.എം.ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വന്തമായി ഭൂമിയോ വീടോ ഇല്ലെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് കുട്ടിയുടെ കുടുംബത്തിന് താങ്ങേകാന്‍ അധ്യാപകര്‍ മുന്‍കൈ എടുത്തത്.
കാഴ്ച നഷ്ടപ്പെട്ട രക്ഷിതാവിന് ബേക്കറി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അധ്യാപകര്‍ ചെയ്തു നല്കി. ഇതോടൊപ്പമാണ് വീട് പണിയണമെന്ന ചിന്ത ഉയര്‍ന്നത്.
അക്കാദമിക് പ്രവര്‍ത്തനങ്ങളിലെ മികവിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന വിദ്യാലയമെന്ന നിലയില്‍
ആ കുടുംബത്തെ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വിദ്യാലയം തിരിച്ചറിഞ്ഞു. മുന്‍ പിടിഎ പ്രസിഡന്റ് സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സ്നേഹഭവനം നിര്‍മിക്കാന്‍ തീരുമാനിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുതിയ പി ടി എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എം.ബിജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് നീങ്ങി. ഭൂമി വാങ്ങി വീട് വെയ്ക്കുക എന്നത് വലിയ കടമ്പയായി നില്‍ക്കുമ്പോഴാണ് പുളിയഞ്ചേരി വലിയാട്ടില്‍ ബാലകൃഷ്ണന് എന്ന വിശാലഹൃദയന് മൂന്നര സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ പിടിഎ ഭാരവാഹികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് സ്വാഗത സംഘം രൂപവത്കരിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വെച്ചു.
നിര്‍മാണ സാമഗ്രികള്‍ സൗജന്യമായി തന്ന് സഹായിച്ച കച്ചവടക്കാര്‍, വേതനം ഉപേക്ഷിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍
കഠിനാധ്വാനം ചെയ്ത നാട്ടുകാര്‍, സാമ്പത്തികമായും മറ്റും സഹായിച്ച വിവിധ മേഖലയിലുള്ളവര്‍ തുടങ്ങി എല്ലാവരും കൈകോര്‍ത്തപ്പോള്‍ സ്നേഹഭവനം പൂവണിഞ്ഞു. മതിയായ സൗകര്യങ്ങളോട് കൂടിയ വീടാണ് പണിതത്.
12-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷയാകുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്നേഹഭവനം കുടുംബത്തിന് കൈമാറും. ഉദ്ഘാടനത്തിന് ശേഷം ജി.എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലത, പിടിഎ വൈസ് പ്രസിഡന്റ് പ്രമോദ് രാരോത്ത്, പ്രിന്‍സിപ്പള്‍ എപി പ്രബീത്, ഹെഡ് മിസ്ട്രസ്സ് സഫിയ സി.പി, സ്റ്റാഫ് സെക്രട്ടറി ബാജിത്ത് സി.വി എന്നിവര്‍ പങ്കെടുത്തു.
-സുധീര്‍ കൊരയങ്ങാട്