കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റില്‍ ബസ് തട്ടി സ്ത്രീ മരിച്ചു. അരിക്കുളം കുന്നോത്ത് മുക്ക് നടുച്ചാലില്‍ മാധവി (68) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. പേരാമ്പ്ര ബസാണ് അപകടം വരുത്തിയത്. കൊയിലാണ്ടി പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി.