വടകര: മണിയൂര്‍ പാലയാട് ചെല്ലട്ടുപൊയിലില് കേളോത്ത് കെ.കുഞ്ഞിക്കൃഷ്ണന് (69) വടകര ടൗണ്‍ഹാളില്‍ നടക്കുന്ന
താലൂക്ക്തല അദാലത്തില്‍ എത്തിയത് വീടിന് സമീപത്തെ ഖാദി ബോര്‍ഡിന്റെ സ്ഥലത്തെ കാട് വെട്ടണം എന്ന ആവശ്യവുമായാണ്. 25 സെന്റ് സ്ഥലത്ത് വന്‍ തോതില്‍ കാട് വളര്‍ന്ന്, അവിടം താവളമാക്കിയ കാട്ടുപന്നികള്‍ തന്റെ കൃഷി പൂര്‍ണമായും നശിപ്പിക്കുന്നതായി അദ്ദേഹം പറയുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചതനുസരിച്ച് ഒരാഴ്ചക്കുള്ളില്‍ കാട് വെട്ടിത്തെളിക്കുമെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കുഞ്ഞിക്കൃഷ്ണന് ഉറപ്പ് നല്കി. കാട് വെട്ടി പരിസരം വൃത്തിയാക്കുമെന്ന ആശ്വാസത്തിലാണ് അദ്ദേഹം മടങ്ങിയത്.
