ന്യൂഡല്‍ഹി: മാടായി കോളജിലെ നിയമന വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിച്ച് എം.കെ.രാഘവന് എംപി. രാഷ്ട്രീയം നോക്കി
നിയമനം നടത്താനാവില്ലെന്നും തനിക്കെതിരെ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമന വ്യവസ്ഥയുടെ മുന്പില് രാഷ്ട്രീയ താല്പര്യം പാലിക്കാനാവില്ല. താന്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.
മാടായി കോളജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തന്റെ 29ാമത്തെ വയസില്‍ താന്‍
മുന്‍കൈയെടുത്താണ് കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുന്‍പാണ് താന്‍ ഒടുവില്‍ കോളജ് ചെയര്‍മാനായത്. എന്നാല്‍ താത്പര്യമില്ലെന്ന് ഒഴിഞ്ഞുമാറിയിട്ടും നിര്‍ബന്ധിച്ച് തന്നെ ഏല്‍പ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തത്. നാല് അനധ്യാപക തസ്തികകളിലേക്കാണ് കോളജില്‍ നിയമനം നടത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതാണ്. സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് ഈ പോസ്റ്റില്‍ നിയമനം നടത്തിയത്. അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം
നല്‍കുകയായിരുന്നു.
ആളുകളെ ഇളക്കി വിടുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണോയെന്ന് അദ്ദേഹം ചോദിച്ചു. തന്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് അത് ചെയ്തത്. സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നില്‍. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തന്റെ കൈകള്‍ പരിശുദ്ധമെന്നും വികാരാധീനനായി എംകെ രാഘവന് പറഞ്ഞു. ഒരാളുടെ കൈയില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത് കാര്യമറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റിന് നിയമന വ്യവസ്ഥകള്‍ അറിയില്ല. സമയം വരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനം കിട്ടിയയാള്‍ ബന്ധുവായിരിക്കാം. എന്നാല്‍ ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ സസ്പെന്റ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.