വടകര: വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍
പ്രവര്‍ത്തകര്‍ വടകര ബീച്ച് കെഎസ്ഇബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കുക, ജനദ്രോഹ-തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക .എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരം കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി ഉദ്ഘാടനം ചെയ്തു. വടകര ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് ഫസലു പുതുപ്പണം അധ്യക്ഷത വഹിച്ചു. സഹീര്‍ കാന്തിലാട്ട്, മനോജ് പിലാത്തോട്ടം, പി എം വേലായുധന്, കൃഷ്ണരാജ്, കമറുദ്ദീന്, രഞ്ജിത്ത് പുറങ്കര, ദിവാകരന്, ബാബു.ടി.കെ, അനന്തന്, ബാബു, ജയരാജന്, ഷിജു എന്നിവര്‍ സംസാരിച്ചു
