വടകര: വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ മുസ്ലിലീഗ് സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുക്കേണ്ടിയിരുന്ന നേതാക്കളുടെ
അസാന്നിധ്യം ചര്‍ച്ചയാവുന്നു. പഞ്ചായത്ത്-മുനിസിപ്പല്‍ തലങ്ങളില്‍ ധര്‍ണ നടത്താന്‍ ലീഗ് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ഈ നിര്‍ദേശം വടകരയിലെ പ്രമുഖര്‍ ഗൗനിച്ചില്ലെന്നാണ് തിങ്കളാഴ്ച ഗാന്ധിപ്രതിമക്കു സമീപം നടന്ന ധര്‍ണയിലെ നേതാക്കളുടെ അസാന്നിധ്യം വ്യക്തമാക്കുന്നത്. വടകര ടൗണ്‍ കമ്മിറ്റിയിലെ പ്രമുഖര്‍ തന്നെയാണ് ധര്‍ണയില്‍ നിന്ന് വിട്ടുനിന്നത്.
ടൗണ്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മാനസ കരീം, വൈസ് പ്രസിഡന്റും മുനിസിപ്പല്‍ പ്രതിപക്ഷ നേതാവുമായ വി.കെ.അസീസ്,
ജോ.സെക്രട്ടറി വി.ഫൈസല്‍, ട്രഷറര്‍ പി.കെ.സി.റഷീദ് എന്നിവരുടെ അസാന്നിധ്യമാണ് ചര്‍ച്ചയായത്. ഇവര്‍ക്കൊപ്പം ടൗണിലെ ചില ശാഖാ ഭാരവാഹികളും ധര്ണക്കെത്തിയില്ല.
വടകരയിലെ ലീഗ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യമാണ് ഇങ്ങനെയൊരു നിലപാടിനു പിന്നിലെന്നാണ് പാര്‍ട്ടിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ടൗണ്‍ കമ്മിറ്റിയിലെ പ്രമുഖനെതിരെ ഒരു കൂട്ടര് മണ്ഡലം കമ്മിറ്റിക്കു പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ പ്രമുഖനും അനുകൂലികളും മണ്ഡലം, ജില്ല, സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് ഒരു നടപടിയും ഉണ്ടാവാത്തതാണ് ധര്‍ണയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ചിലരെ പ്രേരിപ്പിച്ചതെന്നാണ് സംസാരം. വടകര ടൗണിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പോരെന്ന അഭിപ്രായം ശക്തമാണെന്നും ഇതിനു പരിഹാരമായി പാര്‍ട്ടി
പുനഃസംഘടന അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തക സമിതിയിലെ നാല്പതോളം അംഗങ്ങള്‍ ഒപ്പിട്ട പരാതി നല്‍കിയത്. രണ്ടാഴ്ചയായിട്ടും ഒരു നടപടിയുമുണ്ടായില്ല. അടുത്തമാസമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നീക്കം മേല്‍കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാവൂ. ഈ സാഹചര്യമാണ് നേതാക്കളെ ധര്‍ണയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഈ അവസരം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് മറുപക്ഷം. നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാവുന്നില്ലെങ്കില്‍ വടകര ലീഗില്‍ പോരുമുറുകുമെന്നാണ് സൂചന.