വടകര: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങളെ വീണ്ടും ഷോക്കേല്പിച്ച പിണറായി സര്‍ക്കാര്‍ സാധാരണക്കാരെ
സംബന്ധിച്ചിടത്തോളം ദുരന്തമാണെന്ന് മുസ്ലീം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും മണ്ഡലം പ്രസിഡന്റുമായ എം.സി. വടകര പറഞ്ഞു. വടകര മുനിസിപ്പല്‍ മുസ്ലീം ലീഗ് കമ്മിറ്റി ഗാന്ധി പ്രതിമക്ക് സമീപം സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എന്‍.പി.അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുള്ള, സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ് പി.സഫിയ, മണ്ഡലം ലീഗ് നേതാക്കളായ എ.പി.മഹ്മൂദ് ഹാജി, പി.മുസ്തഫ, ബഹ്റൈന്‍ കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ലം കെ.കെ, സി.എച്ച് സെന്റര്‍ സെക്രട്ടറി അബ്ദുറഹ്മാന് മക്ക, പി.കെ.സി.അഫ്സല്, ഷാഹിമ കെ.പി, സി.വി.മമ്മു, അന്‍സാര്‍ മുകച്ചേരി എന്നിവര്‍ പ്രസംഗിച്ചു. എം.ഫൈസല്‍ സ്വാഗതവും റഫീക്ക് നന്ദിയും പറഞ്ഞു.