
പൈതൃക പാത സൗന്ദര്യവല്‍ക്കരണവും ഭക്ഷണശാലകളുടെ നിര്‍മാണവും ടോയ്ലറ്റ് ബ്ലോക്കും ഡ്രെയിനേജ് കം യൂട്ടിലിറ്റി സൗകര്യവും മതിലുകളും ലാന്‍ഡ്സ്കേപ്പ് പ്രവൃത്തികളും,പാതയ്ക്കരുകില്‍ ലൈറ്റുകളും നിലവിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് നവീകരണവും ആണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
ഒഴിവു സമയങ്ങളില്‍ ഒരു മികച്ച വിനോദ കേന്ദ്രമായി ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലാണ് നവീകരണം. ആരോഗ്യസംരക്ഷണത്തിനായി നടത്തത്തിന് സൗകര്യപ്രദമായ ഇടമായും പൈതൃക പാത മാറും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വൈകുന്നേരങ്ങളില്‍ പുഴയോരത്ത് സമയം ചെലവഴിക്കാനും സാധിക്കും
വടകരയില്‍ ചേര്‍ന്ന യോഗത്തില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ യുഎല്‍ സി സി എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പദ്ധതിക്ക് വേഗത്തില്‍ അംഗീകാരം നല്‍കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് അഭ്യര്‍ഥിച്ചതായി എംഎല്‍എ അറിയിച്ചു.