
ജില്ലയിലെ പ്രധാന ടൗണുകളില്‍ 500 വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശൗചാലയങ്ങളുടെ വൃത്തിയും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തിലും നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍എസ്എസ്) സഹകരണത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്
പേരാമ്പ്രയില്‍ ശുചിത്വ മിഷനും സി. കെ. ജി. കോളജ് എന്‍എസ്എസും ചേര്‍ന്ന് ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു.
ശുചിത്വ മിഷന് ജില്ലാ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സരിത് സി. കെ. പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിനോദ് തിരുവോത്ത്, ബ്ലോക്ക് ജിഇഒ ധന്യ, കോളജ് യൂണിയന് ചെയര്മാന് അഭിനന്ദ്, ഡോ. ജസ്ലില് കെ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈനി വി.പി. എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. കോളജ് പ്രിന്‍സിപ്പള്‍ ഡോ. ലിയ കെ. സ്വാഗതം പറഞ്ഞു