വടകര: മാഹിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തിയ 48 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കന് പിടിയില്‍. അഴിയൂര്‍
പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ രയരോത്ത് വീട്ടില്‍ ഷാജിയാണ് (49) പുതുപ്പണത്ത് എക്സൈസ് പിടിയിലായത്. വടകര സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂലും പാര്‍ട്ടിയും ചേര്‍ന്ന് കോട്ടക്കടവ് ബസ് സ്റ്റോപ്പിനു സമീപത്ത് നിന്നാണ് കെഎല്‍ 58 എ 9135 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സി.എം.സുരേഷ്കുമാര്‍, പി.പി.ഷൈജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ഷിരാജ്, അനിരുദ്ധ്, ഡ്രൈവര്‍ ഇ.കെ.പ്രജീഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍
ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

