മണിയൂര്‍: കൊള്ള ഭരണത്തിന് നേതൃത്വം നല്കുന്ന പിണറായി രാജിവെക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് മണിയൂര്‍
മണ്ഡലം പ്രസിഡന്റ് ചാലില്‍ അഷ്റഫ് നയിക്കുന്ന വാഹന പ്രചരണ ജാഥ തുടങ്ങി. മുടപ്പിലാവില്‍ നോര്‍ത്ത് എല്‍പി സ്കള് പരിസരത്ത് കെപിസിസി മെമ്പര്‍ കെ.ടി. ജയിംസ് ജാഥ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ടി.കെ. ശിവാനന്ദന് അധ്യക്ഷത വഹിച്ചു. പി.സി.ഷീബ, കെ.എം.രാജന് എന്നിവര്‍ സംസാരിച്ചു. ജാഥ വൈകുന്നേരം ആറിന് മന്തരത്തൂരില്‍ സമാപിക്കും. സമാപന സമ്മേളനം ടി.സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
