നാദാപുരം: മഞ്ഞപ്പിത്ത ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. ഇരിങ്ങണ്ണൂര്‍
ശിവക്ഷേത്രത്തില്‍ അന്നദാന കൗണ്ടറും പരിസരവും ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഇവിടെ വേണ്ട നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്കി. സമീപത്തെ അനധികൃത ഐസ് വില്‍പ്പന അവസാനിപ്പിക്കുന്നതിനു നടപടി സ്വീകരിച്ചു.
ജില്ലയില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെ ജലജന്യ രോഗങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ അടക്കം
പൊതു ചടങ്ങുകള്‍ മുന്‍കൂട്ടി ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണെന്നും ഭക്ഷണം വിളമ്പുന്നവര്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും ഇവര്‍ അറിയിച്ചു. അംഗീകൃത ലാബില്‍ പരിശോധിച്ചതിന്റെ ജല പരിശോധന റിപ്പോര്‍ട്ടുള്ള ക്ലോറിനേറ്റ് ചെയ്ത കുടിവെള്ളവും ഹെല്‍ത്ത് കാര്ഡുഉള്ള പാചകക്കാര്‍ തയ്യാറാക്കിയ ഭക്ഷണവും മാത്രമേ വിളമ്പാന്‍
പാടുള്ളൂ. കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ എന്നും എടച്ചേരി എഒഇ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പരിശോധനയ്ക്ക് എടച്ചേരി എച്ച്ഐ ജിതേഷ് എന്‍.ടി, തൂണേരി ജെഎഛ്ഐ രാജേഷ് എന്നിവര്‍ നേതൃത്വം നല്കി