വേളം: അഞ്ചു ദിവസമായി പൂളക്കൂല്‍ ഗ്രാമത്തില്‍ നടന്നു വരുന്ന നാടകോത്സവത്തിന് ഇന്ന് കര്ട്ടന് വീഴും. കുട്ടികളുടെ ‘കാഞ്ചന
മോഹം’ എന്ന നാടകത്തോടെ അരങ്ങുത്സവം വിസ്മൃതിയിലാവും.
ദൂരെ ദിക്കില്‍ നിന്നുള്ളവരും നാട്ടിന് പുറത്തെ നാടക പ്രവര്‍ത്തകരുമൊക്കെയായി നൂറ് കണക്കിന് പ്രേക്ഷകരാണ് നാടകം ആസ്വദിക്കാന്‍ പൂളക്കുല്‍ എന്ന കൊച്ചുഗ്രാമത്തില്‍ എത്തിയത്. നല്ല രീതിയില്‍ ആസ്വദിച്ചും ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും മുന്നേറിയ നാടകോത്സവം വേറിട്ട അനുഭവമായി. പ്രേക്ഷകരുടെ വിലയിരുത്തലുമായി എത്തിയ സംവിധായകര്‍ അടക്കമുള്ളവര്‍ സുസ്ക്ഷമം വീക്ഷിച്ച് ചര്‍ച്ചയില്‍ പങ്ക് ചേര്‍ന്നു. എന്തെങ്കിലും പിഴവു ഉണ്ടെങ്കില്‍ പരിഹാരിക്കാമെന്നും കാര്യങ്ങള്‍ ചൂണ്ടികാണിച്ചവര്‍ക്ക് നന്ദി പറഞ്ഞുമാണ് സംഘാടകരും നാടകപ്രവര്‍ത്തകരും പിരിയുന്നത്. ഒപ്പം എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യത്തോടെ കൈരളി കലാവേദി ഭാരവാഹികളും.
ഇന്ന് വൈകീട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനവും കവി രമേശ് കാവില്‍ മുഖ്യഭാഷണവും
നടത്തുന്നതോടെ പൂളക്കൂലിന്റെ നാടകോത്സവത്തിന് തിരശ്ശീല വീഴും.
-ആനന്ദന് എലിയാറ