വടകര: മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി, സിറ്റി,
റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ലേഖന രചനാ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്തു.
റൂറല്‍ ജില്ലാ പോലീസ് മേധാവി പി.നിധിന്‍രാജ് സമ്മാന വിതരണം നടത്തി. ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് സിറ്റി പോലീസ് കണ്ട്രോള് റൂമിലെ പി.വി.സൂരജ്, രണ്ടാം സ്ഥാനം നേടിയ പേരാമ്പ്ര കെ9 സ്ക്വാഡിലെ എഎസ്ഐ പ്രദീഷ്, മൂന്നാം സ്ഥാനം നേടിയ പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിലെ റൈറ്റര്‍ കെ.ജിതേഷ് എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കെ.പി.ഒ.എ നേതാക്കളായ
സി.കെ.സുജിത്ത്, പി.മുഹമ്മദ്, സി.കെ.അജിത്ത് കുമാര്‍, സുമ ജയപ്രകാശ്, കെപിഎ ഭാരവാഹികളായ പി.സുഖിലേഷ്, അമൃത എന്നിവര്‍ നേതൃത്വം നല്കി.