കക്കട്ടില്‍: വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്കട്ട്
ടൗണില്‍ പ്രകടനം നടത്തി. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാക്കളായ വി.എം.ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, ശ്രീജേഷ് ഊരത്ത്, എലിയാറ ആനന്ദന്, കെ.കെ.രാജന്, വി.എം.കുഞ്ഞികണ്ണന്‍, വി.വി.വിനോദന്‍, കെ.പി.ബാബു, പി.കെ.ഷമീര്‍, ഒ.പി.അഷറഫ്, എ.ഗോപി ദാസ്, പി.പി.മോഹനന്, ബഷീര്‍ മൊകേരി വി.കെ.മമ്മു, പി.കെ.ലിഗേഷ്, ജി.പി.ഉസ്മാന്, മുരളി കുളങ്ങരത്ത്, കെ.പി.അമ്മത് എന്നിവര്‍ നേതൃത്വം നല്കി.
