വെള്ളികുളങ്ങര: സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളുടെ പരിണതഫലമെന്നോണം ശക്തി പ്രാപിച്ച കേരളത്തിലെ
പൊതുവിദ്യാലയങ്ങള്‍ ഇന്ന് ലോകത്തെ ഏതൊരു വിദ്യാഭ്യാസ സംവിധാനത്തോടും കിടപിടിക്കുന്ന മാതൃകയായി മാറിയതായി സാംസ്കാരിക-ഫിഷറീസ്-യുവജന കാര്യമന്ത്രി സജി ചെറിയാന്. വെള്ളികുളങ്ങര എല്‍പി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ
ഭാഗമായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്യധ്വാനം ചെയ്ത് അന്നന്നത്തേക്കുള്ള വക കണ്ടെത്തിയ വലിയൊരു വിഭാഗം ജനങ്ങള്‍ അധിവസിച്ചിരുന്ന ഒരു പ്രദേശത്തെ
വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരമായി തന്റെയും കുടുംബത്തിന്റെയും സമ്പാദ്യം ചിലവഴിച്ച് ഒരു വിദ്യാലയം ആരംഭിച്ച സുമനസ്സിനെ മന്ത്രി അഭിനന്ദിച്ചു.
കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം.വിമല, ചോമ്പാല എഇഒ സപ്ന ജൂലിയറ്റ്, സ്കൂള്‍ ലീഡര്‍
മുഹമ്മദ് നഹിയാന്‍,ടി.പി. ബിനീഷ്, അതുല്‍ ആനന്ദ്, യു.അഷ്റഫ്, വി.പി.രാഘവന്, പി.പി.രാജന്, പറമ്പത്ത് ബാബു, ടി.കെ.സിബി, ഷൗക്കത്തലി.സി.എച്ച്, കെ ബാലകൃഷ്ണ കുറുപ്പ്, ബാബു പൂളക്കൂല്‍ എന്നിവര്‍ആശംസകള്‍ നേര്‍ന്നു. സ്വാഗതസംഘം ചെയര്മാന് ജൗഹര്‍ വെള്ളികുളങ്ങര സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ.പി.ഉഷ നന്ദിയും പറഞ്ഞു.
സംഗീത വിരുന്ന്, മാജിക് ഷോ, കോല്‍ക്കളി, നൃത്തനൃത്യങ്ങള്‍, കുട്ടികളുടെ നാടകം എന്നിവ ഉള്‍പ്പെടുത്തി കലാസന്ധ്യയും അരങ്ങേറി. 2025 ഏപ്രില്‍ വരെയാണ് വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.