വടകര: ജെ.ടി റോഡില്‍ പുതിയ കലുങ്കു നിര്‍മാണം നടക്കുന്നതിന്റെ എതിര്‍വശത്തെ സ്ലാബ് പൊട്ടിയതോടെ ഗതാഗതക്കുരുക്ക്
രൂക്ഷമായി. കാല്യാത്രക്കാരടക്കം ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത് കലുങ്കുനിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും പൊട്ടിയ സ്ലാബ് ഉടന്‍ നന്നാക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിടിയു വടകര ഓട്ടോ റിക്ഷ യൂണിറ്റ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പൊട്ടിയ സ്ലാബില്‍ വാഴനട്ടു പ്രതിഷേധിക്കുകയും ചെയ്തു.
ഏരിയ പ്രസിഡന്റ് ഉനൈസ് ഒഞ്ചിയം, ഓട്ടോ യൂണിറ്റ് കണ്‍വീനര്‍ അന്‍സാര്‍ അഴിത്തല, ജോയിന്റ് കണ്‍വീനര്‍ എം.കെ.റഹീസ്, യഹിയ എന്നിവര്‍ നേതൃത്വം നല്കി.

ഏരിയ പ്രസിഡന്റ് ഉനൈസ് ഒഞ്ചിയം, ഓട്ടോ യൂണിറ്റ് കണ്‍വീനര്‍ അന്‍സാര്‍ അഴിത്തല, ജോയിന്റ് കണ്‍വീനര്‍ എം.കെ.റഹീസ്, യഹിയ എന്നിവര്‍ നേതൃത്വം നല്കി.