അഴിയൂര്‍: മണിപ്പാല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നു ബയോ മെഡിക്കല്‍ എഞ്ചിനിയറിംഗില്‍ പിഎച്ച്ഡി കരസ്ഥമാക്കി
അഴിയൂരിന്റെ അഭിമാനമായി മാറിയ ഐശ്വര്യ ബാലകൃഷ്ണനെ പതിനാറാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ ഉപഹാരം നല്കി. ആശ വര്‍ക്കര്‍ ബേബി പി വി, വികസന സമിതി അംഗം ഷിജു ഇ ടി എന്നിവര്‍ സംബന്ധിച്ചു. ബാബാ സ്റ്റോര്‍ ലക്ഷ്മി കൃഷ്ണയില്‍ എന്‍ ബാലകൃഷ്ണന്റെയും ടി പി ഭാഗ്യലക്ഷ്മിയുടേയും മകളാണ് ഐശ്വര്യ. ഭര്‍ത്താവ് വിപിന്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അസി.പ്രൊഫസറാണ്.
