നരിപ്പറ്റ: ഗ്രന്ഥശാലകളിലെ പത്രനിരോധനത്തിനെതിരെ നരിപ്പറ്റയില്‍ പ്രതിഷേധം. താഴെ നരിപ്പറ്റ വാര്‍ഡ് കോണ്‍ഗ്രസ്
കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. സൂപ്പര്‍ മുക്കില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധി പേര് പങ്കെടുത്തു. കെ.സി.സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം കാവിലും പാറ ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ പി.അരവിന്ദന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി.വിശ്വനാഥന്, സി.പി.ഹമീദ്, ടി.ദിനേശന്, പി.പി.രാജന്, വി.കെ.എം.രാജന് തുടങ്ങിയവര്‍ സംസാരിച്ചു. സത്യന് സി.കെ, ശശി ഒ, ബാലന് എം, കെ. സി ബാലന്, പ്രമോദ് ഒ തുടങ്ങിയവര്‍ നേതൃത്വം നല്കി.
