വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം ക്രമക്കേട് നിറഞ്ഞതും കമ്മീഷന്റെ മാര്‍ഗരേഖ ലംഘിച്ചുള്ളതുമാണെന്ന്
യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയമുന്നണി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനും കലക്ടര്‍ക്കും പരാതി നല്കി.
വാര്‍ഡ് വിഭജനം വടക്ക് പടിഞ്ഞാറ് നിന്നാണ് തുടങ്ങേണ്ടതെന്ന മാര്‍ഗ നിര്‍ദ്ദേശം തന്നെ ലീഘിക്കപ്പെട്ടതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒന്നാം വാര്‍ഡിന്റെ പടിഞ്ഞാറെ അതിര്‍ത്തിയായി വരേണ്ട ഭാഗത്തേക്ക് വരെ 23-ാം വാര്‍ഡിന്റെ പടിഞ്ഞാറെ അതിര്‍ത്തിയും വടക്കേ അതിര്‍ത്തിയും നീട്ടി നിശ്ചയിച്ചിരിക്കയാണ്. 23-ാം വാര്‍ഡിന്റെ ഭാഗമായി വരേണ്ട സ്ഥലത്ത് 22-ാം വാര്‍ഡിന്റെ ഒരു ഭാഗം ഒരു തുരുത്ത് പോലെ ശാസ്ത്രിയമായ അതിര്‍ത്തി ഇല്ലാതെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പ്രത്യേക
മതവിഭാഗത്തെ ഒരു വാര്‍ഡിനകത്ത് ഒതുക്കുന്നതിനുള്ള ജനാധിപത്യവിരുദ്ധവും വര്‍ഗീയവുമായ നിലപാടുകളും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു വാര്‍ഡിനകത്തെ വീടുകളെ മറ്റൊരു വാര്‍ഡ് അതിര്‍ത്തിയില്‍ വ്യാപകമായി ഉള്‍പ്പെടുത്തിയതായും കാണുന്നുണ്ട്. വാര്‍ഡ് അതിര്‍ത്തിയുടെ കാര്യത്തിലും വ്യാപകമായ ക്രമക്കേടുകള്‍ കാണപ്പെടുന്നു. സിപിഎം അനുഭാവ സംഘടന നേതാവിനെയാണ് പരാതി അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥന് പരാതിക്കാരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കണമെന്നും നേരില്‍ സ്ഥലപരിശോധന നടത്തണമെന്നും ജനകീയമുന്നണി ആവശ്യപ്പെട്ടു.
രാഷ്ട്രീയ കാരണങ്ങള്‍ നോക്കാതെ മാര്‍ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തീരുമാനം കൈകൊള്ളണം. അല്ലാത്തപക്ഷം കോടതികളെ സമീപിക്കാന്‍ ജനകീയ മുന്നണി തീരുമാനിച്ചു. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ അഡ്വ: നജ്മല്‍ പി.ടി കെ, സദാശിവന്.കെ.കെ, ഇസ്മയില്‍.പി, ശശി വി.പി, റിനീഷ് കെ.കെ, ഇഖ്ബാല്‍. വി.സി തുടങ്ങിയവര്‍ സംസാരിച്ചു