നാദാപുരം: കാറില്‍ കഞ്ചാവ് യുവാവ് അറസ്റ്റില്‍. കല്ലാച്ചി ചീറോത്ത് സ്വദേശി തൈക്കണ്ടിയില്‍ ടി.കെ.മുഹമ്മദ് അനസാണ് (24)
വളയം പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 17 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. വാണിമേല്‍ വെള്ളിയോട് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. കെഎല്‍ 18 സെഡ് 3313 നമ്പര്‍ ബെലേനോ കാറില്‍ നടത്തിയ പരിശോധനയിലാണ് അനസ് പിടിയിലായത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
