
വടകര: ഒയിസ്ക വടകര ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം ആചരിച്ചു. നഗരസഭ കൗണ്‍സിലര്‍ എം.പി ശോഭ
ഉദ്ഘാടനം ചെയ്തു. ഒയിസ്ക പ്രസിഡന്റ് രാജീവന് കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒയിസ്ക സൗത്ത് ഇന്ത്യ ഉപദേശക സമിതി അംഗം കെ.പി. ചന്ദ്രശേഖരന് മുഖ്യ പ്രഭാഷണം നടത്തി. പുറന്തോടത്ത് സുകുമാരന്‍, ഹരിദാസ്, വിമന്‍സ് ഫോറം പ്രസിഡന്റ് സുധ, പി.പി. രാജന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മെഡിക്കല്‍ ഓഫീസര്‍ ഷംസുദ്ദീന് സ്വാഗതം പറഞ്ഞു.
ആശുപത്രി വളപ്പിലെ വൃക്ഷങ്ങളുടെ നാമസൂചന ബോര്‍ഡുകളും ജൈവ സമ്പത്തിന്റെ രജിസ്ട്രിയുമടങ്ങുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. പ്രാദേശിക ഇടപെടലുകളിലൂടെ ആഗോള ജൈവ വൈവിധ്യ സംരക്ഷണം എന്ന ലക്ഷ്യത്തിനായി ജീവനക്കാര്‍, പൊതുജനങ്ങള്‍,
വിദ്യാര്‍ഥികള്‍ എന്നിവരില്‍ ജൈവ സംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ആശയം മുന്നോട്ട് വെച്ചു.















