തലശേരി: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകള് കൈയടക്കി തെരുവു നായകള്‍. തിരക്കേറിയ പ്ലാറ്റ്ഫോമുകളില്‍ എവിടെ
തിരിഞ്ഞാലും നായകളെ കാണാം. ഇവ കടിപിടി കൂടുന്നത് പതിവാണ്. ഈയിടെ പ്ലാറ്റ് ഫോമില്‍ പട്ടി മാന്തി യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവം ഉണ്ടായി. സ്റ്റേഷനിലെ തെരുവുനായകള്‍ക്ക് ഇറച്ചിയുടെ അവശിഷ്ടങ്ങളുള്‍പെടെ കൊടുക്കുന്നവരുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആര്‍പിഎഫ് ഇടപെടലുണ്ടായി. ഭക്ഷണാവശിഷ്ടങ്ങള്‍ നല്‍കുന്നത് തടയാനായെങ്കിലും നായകളുടെ ശല്യം തുടരുകയാണ്.
യാത്രക്കാര്‍ക്ക് കുടിവെള്ളത്തിനായി ഒന്നാം പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ച വാട്ടര്‍ കൂളറിലെ ട്രേയില്‍ നിന്ന് തെരുവ് നായ വെള്ളം കുടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇതൊന്നും അറിയാതെ ദാഹിച്ചെത്തുന്ന യാത്രക്കാര്‍ ഇതേ ട്രേയില്‍ ഗ്ലാസോ പാത്രമോ വെച്ചാണ് വെള്ളം ശേഖരിക്കുക. നായകളുടെ ശല്യത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ നടപടി വേണമെന്ന
ആവശ്യം ശക്തമാണ്.