മാഹി: വീട്ടില്‍ സ്വീകരണ മുറിയിലിരുന്ന് ടിവി കാണുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണ മാല കവരാന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന
യുവാവ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി രണ്‍ദീപ് സര്‍ക്കാറാണ് (28) അറസ്റ്റിലായത്. തലശ്ശേരി കോപ്പാലത്തെ ദേവീകൃപയില്‍ ജാനുവിന്റെ (70) മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
മോഷ്ടാവ് കഴുത്തില്‍ പിടിച്ച ഉടനെ വീട്ടമ്മ ബഹളം വെച്ചതോടെ വീട്ടിലുള്ളവരും അയല്‍വാസികളും ഓടിയെത്തി പിടികൂടി ന്യൂ മാഹി പോലീസില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം.

മോഷ്ടാവ് കഴുത്തില്‍ പിടിച്ച ഉടനെ വീട്ടമ്മ ബഹളം വെച്ചതോടെ വീട്ടിലുള്ളവരും അയല്‍വാസികളും ഓടിയെത്തി പിടികൂടി ന്യൂ മാഹി പോലീസില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം.