ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് സംഘങ്ങളുടെ ചതിയില്‍ പെട്ട് കമ്പോഡിയ, ലാവോസ്, മ്യാന്മാര് തുടങ്ങിയ രാജ്യങ്ങളില്‍
കുടുങ്ങിപ്പോയ രണ്ടായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. അനധികൃതമായ മനുഷ്യക്കടത്തിലൂടെ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരെ വിദേശരാജ്യങ്ങളിലെത്തിച്ച് സൈബര്‍ കുറ്റകൃത്യങ്ങളിലും മറ്റ് തട്ടിപ്പുകളിലും ഉള്‍പ്പെടുത്തുന്ന സാഹചര്യത്തെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും പരിഹാര നടപടികളും സംബന്ധിച്ച് ഷാഫി പറമ്പില്‍ എംപി ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് ഈക്കാര്യം വെളിപ്പെടുത്തിയത്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ തട്ടിപ്പിന് പ്രധാനമായും സോഷ്യല്‍ മീഡിയ വഴിയാണ് ഇരകളെ
കണ്ടെത്തുന്നതെന്നും ഇത്
തടയാനായി വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലിലൂടെ കമ്പോഡിയ (1091), ലാവോസ് (770), മ്യാന്മാര് (497) എന്നിവിടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പ്രശ്നങ്ങളില്‍ അകപ്പെടുന്നവരെ സഹായിക്കാന്‍ കിഴ
ക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ എംബസികള്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.