കോഴിക്കോട്: എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയിലെ ഇന്ധനചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍
സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ദുരന്തനിവാരണം, മലിനീകരണ നിയന്ത്രണം, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ്, ആരോഗ്യം, കോര്പറേഷന്, റവന്യു തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നു ചട്ടലംഘനമുണ്ടായതായി കണ്ടെത്തിയാല്‍ നടപടി കൈക്കൊള്ളുമെന്നു കളക്ടര്‍ പറഞ്ഞു.
