വടകര: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടകര നഗരസഭയില്‍ കുട്ടികളുടെ
ഹരിതസഭ സംഘടിപ്പിച്ചു. സൈക്ലോണ്‍ ഷെല്‍ട്ടറില്‍ നടന്ന ഹരിതസഭ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
മാലിന്യ സംസ്കരണം സംബന്ധിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുക. കുട്ടികളിലൂടെ വിദ്യാലയങ്ങളിലും അതുവഴി സമൂഹത്തിലേക്കും മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ മാതൃകാപരമായ ഇടപെടല്‍ നടത്തുക എന്നിവയാണ് ഹരിത സഭ കൊണ്ട് ഉദ്ദേശിക്കുന്നത്.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു നഗരസഭതലത്തില് നടത്തുന്ന മാലിന്യ സംസ്കരണ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാനല്‍ അംഗം ആവണി അധ്യക്ഷനായി ഹരിതസഭ നടപടിക്രമം വിശദീകരിച്ചു.
ഗായത്രി കൃഷ്ണ കെ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാനല്‍ അംഗം ആഗ്നേയ് ജിത്ത് ഹരിതസഭ ലക്ഷ്യം, പ്രാധാന്യം എന്നിവ
അവതരിപ്പിച്ചു. തുടന്ന് ഓരോ സ്കൂളുകളില്‍ നിന്നും കുട്ടികളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.കെ.സതീശന്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ പി പ്രജിത എന്നിവര്‍ പ്രസംഗിച്ചു. ചോദ്യോത്തര വേളയും നടന്നു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സ്കൂളുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കുട്ടികളില്‍ നിന്നുള്ള 5 പാനല്‍ അംഗങ്ങളാണ് ഹരിതസഭ പൂര്‍ണമായും നിയന്ത്രിച്ചത്. മുനിസിപ്പാലിറ്റിയിലെ 47 സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളും ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് അധ്യാപകരും പങ്കെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍, ശുചിത്വ മിഷന് പ്രതിനിധി, കെഎസ്ഡബ്ല്യുഎംപി പ്രതിനിധി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.