വടകര: വിവിധ കാരണങ്ങളാല്‍ യഥാ സമയം പുനഃപരിശോധന നടത്താതെ കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങള്‍
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മുദ്ര പതിപ്പിച്ചു നല്കാന് ലീഗല്‍ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു. മുദ്ര പതിപ്പിക്കാന്‍ കഴിയാതെ വന്ന അളവുതൂക്ക ഉപകരണങ്ങളുടെ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അദാലത്തില്‍ രാജി ഫീസായി 500 രൂപ മാത്രം ഒടുക്കിയാല്‍ മതിയാകും. (യഥാര്‍ഥ രാജി ഫീസ് 2000 രൂപ) അദാലത്തിനായി ഡിസംബര്‍ 15 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
വടകര മുനിസിപ്പാലിറ്റി, വില്ല്യാപ്പള്ളി, ചോറോട്, മണിയൂര്‍, ആയഞ്ചേരി, തിരുവള്ളൂര്‍, പുറമേരി, ഒഞ്ചിയം, അഴിയൂര്‍ പഞ്ചായത്തുകളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ അദാലത്ത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഫോണ്‍: 8281698113, 0496-2524441 (വടകര ഓഫീസ്)
വടകര താലൂക്കിലെ മറ്റു പഞ്ചായത്തുകളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ അദാലത്ത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഫോണ്‍: 8281698114, 0496-2524441 (വടകര ഓഫീസ്).
ഓട്ടോ ഫെയര്‍ മീറ്ററുകള്‍ക്കും ഈ അദാലത്ത് ഉപയോഗിക്കാവുന്നതാണ്.