വടകര: ലയണ്‍സ് ക്ലബ്ബും ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പി.ടി.എയും സംയുക്തമായി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ
സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. സ്‌കൂളില്‍ നടന്ന ക്യാമ്പ് ലയണ്‍സ് മുന്‍ ഡിസ്ടിക്റ്റ് ഗവര്‍ണര്‍ കെ.സുജിത്ത് ഉദ്ഘാടനം ചെയ്തു. വടകര ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സാജ് മോഹന്‍, സുഹാന സനത്ത്, പി.പി.രാഘവന്‍, പി.പി.സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് കരുണാകരന്‍ കടമേരി, എഞ്ചിനീയറിംഗ് ഇന്‍സ്ട്രക്ടര്‍ കെ.എം.ജോസ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി രജീഷ് അണിയാരം എന്നിവര്‍ പ്രസംഗിച്ചു. രാംദാസ്, ബാലന്‍, ഗീതാ രാഘവന്‍, ഡോ.ശ്രീകല, ജയദേവന്‍ പാലയാട്ട്, ഗീതാഞ്ജലി എന്നിവര്‍ നേതൃത്വം നല്‍കി.
