വടകര: സംസ്ഥാന ബജറ്റ് ഫണ്ടില്‍ നിന്നും ചോറോട് പഞ്ചായത്തിലെ 20,21 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന കല്ലറക്കല്‍ തോട്
ഡ്രെയിനേജ് കം ഫുട്പാത്ത് നിര്‍മ്മാണത്തിനായി അനുവദിച്ച 1.5 കോടി രൂപയുടെ പ്രവൃത്തി ഉദ്ഘാടനം വടകര എംഎല്‍എ കെ.കെ. രമ നിര്‍വഹിച്ചു. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിലൂടെ പ്രദേശവാസികളുടെ ഏറെ കാലത്തെ വലിയ ആവശ്യങ്ങളില്‍ ഒന്നാണ് യഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. വാര്‍ഷിക ബജറ്റില്‍ നിന്നു നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് നിശ്ചിത തുക അനുവദിച്ചു കിട്ടും. കല്ലറക്കല്‍ ഡ്രെയിനേജ് കം ഫുട്പാത്തിന്റ ഗൗരവം മനസിലാക്കിയാണ് ഈ പ്രവൃത്തി ബജറ്റ് ഫണ്ടിലേക്ക് നിര്‍ദ്ദേശിച്ചതെന്നും പ്രവൃത്തി ആരംഭിക്കാന്‍
കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീര്‍ ഹബി പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പഞ്ചയത്ത് മെമ്പര്‍ ശ്യാമള കൃഷ്ണാര്‍പിതം, വാര്‍ഡ് മെമ്പര്‍ ആബിദ.എന്‍.സി, സി.വി ബാബു, കണ്‍വീനര്‍ വിസി ഇഖ്ബാല്‍, അഡ്വ. നജ്മല്‍ പി ടി കെ, സദാശിവന് കെ കെ , മഹമൂദ് വിപി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് മെമ്പര്‍ വി.പി അബൂബക്കര്‍ സ്വാഗതവും കമ്മറ്റി ചെയര്മാന് ലത്തീഫ്.പി.പി നന്ദി പറഞ്ഞു.