വടകര: വിലങ്ങാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടു വൈദ്യുതിലൈന്‍ പുനഃസ്ഥാപനത്തില്‍ പങ്കെടുത്ത വടകര ഇലക്ട്രിക്കല്‍
ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വെല്ക്കോസ്) തൊഴിലാളികള്‍ക്ക് കേഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. നാദാപുരം ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലക്സ് ആന്റണി വിതരണം നിര്‍വഹിച്ചു. പരിപാടി വടകര ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
വെല്ക്കോസ് പ്രസിഡന്റ് സി.എച്ച്.വാസു അധ്യക്ഷത വഹിച്ചു. ഓഫീസേര്‍സ് അസോസിയേഷന് നേതാവ് ദിപിന്‍ദാസ്, വര്‍ക്കേഴ്സ് അസോസിയേഷന് നേതാവ് അജയന്, ഭരണ സമിതി അംഗവും സിഐടിയു നേതാവുമായ എ. കുഞ്ഞിരാമന്
തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി മിത്രന് സ്വാഗതവും ജിനീഷ് കെഎം നന്ദിയും പറഞ്ഞു.

വെല്ക്കോസ് പ്രസിഡന്റ് സി.എച്ച്.വാസു അധ്യക്ഷത വഹിച്ചു. ഓഫീസേര്‍സ് അസോസിയേഷന് നേതാവ് ദിപിന്‍ദാസ്, വര്‍ക്കേഴ്സ് അസോസിയേഷന് നേതാവ് അജയന്, ഭരണ സമിതി അംഗവും സിഐടിയു നേതാവുമായ എ. കുഞ്ഞിരാമന്