വടകര: റാഞ്ചി ആസ്ഥാനമായ യോഗോദ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ലോകനാര്‍കാവ്
ഓഡിറ്റോറിയത്തില്‍ നടത്തുന്ന രണ്ടു ദിവസത്തെ ക്രിയായോഗ പരിശീലന ക്ലാസിന്റെ മുന്നോടിയായി ഏഴിന് വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ സ്വാമി ലളിതാനന്ദഗിരി ക്രിയാ യോഗ സംബന്ധിച്ച് പ്രഭാഷണം നടത്തും. ഒരു യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ യോഗാനന്ദ പരമഹംസരെ കുറിച്ചും അദ്ദേഹത്താല്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും പ്രചരിതമായ ക്രിയാ യോഗയെ കുറിച്ചും വിശദീകരിക്കും. താത്പര്യമുള്ളവര്‍ അഞ്ചിനു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. പ്രഭാഷണത്തിനുള്ള പ്രവേശനം സൗജന്യമാണ്. ഫോണ്‍: 9072026666, 9447634822.
