ആയഞ്ചേരി: റഹ്മാനിയ ഹയര്‍ സെക്കന്ററി സ്കൂള്‍ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുന്സൂഖി നശാ (ലഹരിയെ തടയുക)
സംഘടിപ്പിച്ചു. പരിപാടിയില്‍ പത്താംതരം വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. അധ്യാപകരുടെ മുന്നില്‍ നടന്ന പ്രതിജ്ഞ കുട്ടികളില്‍ ദൃഢനിശ്ചയമുണര്ത്തി. കൗമാരപ്രായത്തിലുള്ളവരിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സ്കൂള്‍ ലീഡര്‍ ആയിഷ നിസ്ഫ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പി.എല്‍.ഷിബു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞാപത്രം വിദ്യാര്‍ഥികള്‍ക്ക് കൈമാറി. സ്കൂളുകളില്‍ ആദ്യമായി വിമുക്തി കേഡറ്റുകള്‍ക്ക് ഏര്‍പെടുത്തിയ പ്രത്യേക യൂണിഫോം ക്യാപ്റ്റന്‍ സാരംഗ് എസിന് നല്‍കിക്കൊണ്ട് അസിസ്റ്റന്റ്
എക്സൈസ് കമ്മിഷണര്‍ നിര്‍വഹിച്ചു.
പരിപാടിക്ക് എഡിജിപി & എക്സൈസ് കമ്മീഷണര്‍ നല്കിയ സന്ദേശം ചടങ്ങില്‍ വടകര അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.ജയപ്രസാദ് പ്രിന്‍സിപ്പല്‍ കെ.പി.കമറുദ്ദീന് കൈമാറി. ശിവന്യ & പാര്‍ട്ടി വിമുക്തി ഗാനം ആലപിച്ചു.
‘വിടരും മുമ്പെ വാടാതിരിക്കാന്‍’ വെക്കേഷന് ക്യാമ്പിന്റെ ലോഗോ പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു. സ്കൂളിന്റെ സ്നേഹോപഹാരം മാനേജര്‍ മൊയ്തു ടി. കമ്മീഷണര്‍ക്ക് നല്കി. പി.ടി.എ.പ്രസിഡന്റ് മുനീര്‍ രാമത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി കെ അസീസ്, വി കെ കുഞ്ഞമ്മദ്, കമറുദ്ദീന് കെ.പി., ജയപ്രാസാദ് സി.കെ, മൊയ്തു ടി, സത്യന് ടി.സി. ജസീറ.കെ, നസീര്‍ എ.ടി.കെ, കെ.നാസര്‍, കെ.സി.മൊയ്തു, കെ.ബീജീഷ്, എസ്.സാരംഗ്്, ഇസാ ജാസിം എന്നിവര്‍ സംസാരിച്ചു. വി.ജ്യോതി ലക്ഷ്മി, സലിന എ, അനീസ ബി, ലസിന പി.കെ, മുര്‍ഷിദ എ, ലൈസ്.പി, ഫൈസല്‍ സി, ഇല്യാസ് കെ എന്നിവര്‍ സംബന്ധിച്ചു.