വടകര: വടകരയില്‍ നടക്കുന്ന പരിപാടികളുടെ പ്രചാരണ ബോര്‍ഡുകള്‍ വെക്കുന്നതില്‍ സിപിഎമ്മിനുമാത്രം പ്രത്യേക പരിഗണന
നല്കുന്ന വടകര നഗരസഭയുടെ നിലപാട് പക്ഷപാതപരമെന്ന് ആര്‍എംപിഐ. വടകര കോടതി വളപ്പിനോട് ചേര്‍ന്ന കൈവരിയില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു സംഘടനകളോ നടത്തുന്ന പരിപാടികളുടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കോടതിയലക്ഷ്യമെന്ന പേരില്‍ നഗരസഭ എടുത്തു മാറ്റുകയാണ് പതിവ്. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇതേ സ്ഥലത്തു സ്ഥാപിച്ച ബോര്‍ഡ് ദിവസങ്ങളായിട്ടും എടുത്തുമാറ്റാനോ നിയമനടപടി സ്വീകരിക്കാനോ നഗരസഭാ അധികൃതര്‍ തയ്യാറാവാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ആര്‍എംപിഐ വടകര ഏരിയാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഇത് നഗരസഭാ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി.
നേരത്തെ എംഎല്‍എയുടെ വിദ്യാഭ്യാസ പരിപാടിയുടെ പ്രചാരണ ബോര്‍ഡ് പോലും ഒരു അറിയിപ്പും കൂടാതെ ഇവിടെ നിന്ന്
എടുത്തു നീക്കിയിരുന്നു. അന്ന് നിയമത്തിന്റെ മഹത്വം പഠിപ്പിച്ച നഗരസഭാ അധികൃതര്‍ സിപിഎം ബോര്‍ഡ് നീക്കാന്‍ ഭയക്കുകയാണ്. പ്രധാന റോഡുകള്‍ ക്രോസ്സ് ചെയ്തു കവാടങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും റോഡ് സൈഡിലായാണ് കവാടങ്ങള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നയിച്ച പാര്‍ട്ടി ജാഥയുടെ ഭാഗമായി നിയമം കാറ്റില്‍ പറത്തി റോഡിനു കുറുകെ നിരവധി കമാനങ്ങള്‍ വടകരയില്‍ ഉയര്‍ന്നത് വലിയ വിവാദമായിരുന്നു. അതിനു സമാനമായാണ് ഇന്നിപ്പോള്‍ കോടതിയോട് ചേര്‍ന്ന കൈവരിയില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡിന് നേരെ നഗരസഭ കണ്ണടക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് എടുത്തുമാറ്റിയില്ലെങ്കില്‍ അടുത്ത ദിവസം തന്നെ അമ്പതിലേറെ ബോര്‍ഡുകള്‍ ഇവിടെ ഉയര്‍ത്തുമെന്നും ആര്‍എംപിഐ ഏരിയ കമ്മിറ്റി മുന്നറിയിപ്പു നല്കി.

നേരത്തെ എംഎല്‍എയുടെ വിദ്യാഭ്യാസ പരിപാടിയുടെ പ്രചാരണ ബോര്‍ഡ് പോലും ഒരു അറിയിപ്പും കൂടാതെ ഇവിടെ നിന്ന്
