നാദാപുരം: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) വടകര ബ്രാഞ്ച് നാദാപുരം പോലീസ് സ്റ്റേഷനിൽ ‘പ്രൊജക്ട് കോപ്സ്’ എന്ന പേരിൽ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ.അനീഷ് വടക്കേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.ഡി.എ വടകര പ്രസിഡന്റ് ഡോ.ഷാലു മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ഐ.നൗഷാദ് സ്വാഗതം പറഞ്ഞു. സ്റ്റേഷനിലെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർ

ക്യാമ്പിൽ പങ്കെടുത്തു. ഡോ.ബിനീഷ്.ബി ബോധവൽക്കരണ ക്ലാസ്സെടുത്തു. ഐ.ഡി.എ വടകര സെക്രട്ടറി ഡോ.നിധിൻ പ്രഭാകർ, സി.ഡി.എച്ച് കൺവീനർ ഡോ.മുഹമ്മദ് ഷഹബാസ്, എസ്.ഐ.അസീസ്, എ.എസ്.ഐ.രാജേഷ്.വി.ടി തുടങ്ങിയവർ സംസാരിച്ചു. ഡോ.അബ്ദുൾ സലാം, ഡോ.രാംജിത്.പി.കെ, ഡോ.അതുൽ.ജി.എസ്, ഡോ.അരുൺ.എം.പി, ഡോ.ഇസ്മായിൽ.സി.കെ തുടങ്ങിയവർ ദന്തപരിശോധയ്ക്ക് നേതൃത്വം നൽകി.