വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ളക്ക് ഡിവൈഎഫ്ഐ വടകര
ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ചു. വിവാദവുമായി ബന്ധപ്പെട്ട് അബ്ദുള്ള നടത്തിയ പ്രചാരണങ്ങളില്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് റിബേഷ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് അഡ്വ കെ.എം.രാംദാസ് മുഖേനെ അയച്ച നോട്ടീസില്‍ പറയുന്നത്.
അബ്ദുള്ള തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്നു റിബേഷ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് അബ്ദുള്ള ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത വിവരങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. പൊതു ചടങ്ങുകളില്‍
പങ്കെടുക്കുമ്പോള്‍ ആളുകള്‍ സംശയത്തോടെ നോക്കുന്നതായി റിബേഷ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം.