വേളം: പൂളക്കൂല്‍ കൈരളി കലാകായിക വേദിയുടെ നാലാമത് അഖില കേരള പ്രൊഫഷണല്‍ നാടകോത്സവം ഇന്നു മുതല്‍ ഏഴു
വരെ അരങ്ങേറും. കൈരളിയുടെ 29-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് നാടകോത്സവവും വിവിധ പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് ശ്രീനന്ദന തിരുവനന്തപുരത്തിന്റെ യാനവും നാളെ തിരുവനന്തപുരം നവോദയയുടെ കലുങ്കും അഞ്ചിന് കോട്ടയം സുരഭിയുടെ അഞ്ച് പ്രഭാത നടത്തക്കാരും ആറിന് തിരുവനന്തപുരം അതുല്യയുടെ ശ്രീ ഗുരുവായുരപ്പനും ഭക്തകവി പൂന്താനവും ഏഴിന് കൊച്ചി ചൈത്ര താരയുടെ സ്‌നഹമുള്ള യക്ഷിയും അരങ്ങിലെത്തും. എന്നും ഏഴിനു നടക്കുന്ന നാടകത്തിന് പാസ്മുഖേനെയാണ് പ്രവേശനം.
കെ.എം.ഗോപാലന്‍-പി.ടി.കെ.അശോകന്‍ നഗറിലാണ് പരിപാടി അരങ്ങേറുക. ഇന്ന് വൈകീട്ട് 6.30 ന് സാംസ്‌കാരിക പ്രവര്‍ത്തനും
നാടകനടനുമായ കെ.ടി.ബാബു ഭദ്രദീപം കൊളുത്തുന്നതോടെ ആറു നാള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് കര്‍ട്ടന്‍ ഉയരും. എട്ടാം തിയ്യതിയിലെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ പ്രഭാഷണം നടത്തും. രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. വിവിധ കലാപരിപാടികള്‍ അരങ്ങേറും. കലാ-കായിക രംഗത്ത് മാത്രമല്ല ആതുര ശുശ്രൂഷാ രംഗത്തും ഇതിനകം നിരവധി പരിപാടികള്‍ നടത്താന്‍ കൈകരളിക്ക് കഴിഞ്ഞുവെന്ന് പ്രസിഡന്റ് മഠത്തില്‍ ശ്രീധരന്‍, സെക്രട്ടറി പ്രദീപന്‍ തറക്കണ്ടി എന്നിവര്‍ അറിയിച്ചു.
-ആനന്ദന്‍ എലിയാറ