വടകര: വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്ന് പോകുന്ന വടകര സഹകരണ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.പി.ഷംനേഷിന് ആശുപത്രി മാനേജ്മെന്റ് യാത്രയയപ്പ് നല്കി. ആശുപത്രി പ്രസിഡന്റ് ആര്.ഗോപാലന് ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ഡയറക്ടര്‍ യൂനുസ് വളപ്പില്‍, സെക്രട്ടറി പി.കെ.നിയാസ് എന്നിവര്‍ പങ്കെടുത്തു.