വടകര: ചോരക്കു നിറം ചുവപ്പാണെങ്കില്‍ അഹിംസയുടെ വെണ്മ ഉപ്പില്‍ ദര്ശനീയമായി തീരുന്നതായി മഹാത്മാഗാന്ധിക്ക്
ബോധ്യപ്പെട്ടിട്ടുണ്ടാവുമെന്ന് എഴുത്തുകാരന് സുഭാഷ്ചന്ദ്രന് അഭിപ്രായപ്പെട്ടു. ഉപ്പ് സത്യാഗ്രഹം അടിസ്ഥാനമാക്കി രചിച്ച ‘ജ്ഞാനസ്നാനം’ പുസ്തക സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രന്ഥകാരനായ അദ്ദേഹം.
വസ്തുവില്‍ എങ്ങനെയാണ് ഉപ്പ് അതുപോലെയാണ് മനുഷ്യരില്‍ മഹാത്മാഗാന്ധിയുടെ ജീവിതമെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.
സഹസ്രസ്തനിയായിട്ടുള്ള കടലമ്മയുടെ മുലപ്പാല്പൊടിയാണ് ഉപ്പ്. പേരും രുചിയും ഒന്നായിട്ടുള്ള ഒരേയൊരു വസ്തു ഭൂമിയില്‍ ഉപ്പാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാന്‍ അര്‍ഹതയുള്ള ഒരേയൊരു മനുഷ്യന് മഹാത്മാഗാന്ധിയാണ്. അങ്ങനെയാണ് ഉപ്പും ഗാന്ധിയും തമ്മിലുള്ള ബന്ധം. അന്തര്നേത്രമുള്ള ദാര്‍ശനികനാണ് കവിയെന്നും ഇങ്ങനെ ആന്തരിക നേത്രമുളള
ദാര്‍ശനികനാണ് മഹാത്മാഗാന്ധിയെന്നും സുഭാഷ്ചന്ദ്രന് പറഞ്ഞു. സര്‍ഗാത്മകതയുടെ പ്രഭവസ്ഥാനവും സ്രോതസും എല്ലാം ഒന്നുതന്നെ എന്ന് തോന്നിപ്പിക്കുന്ന ഒന്ന് മഹാത്മാഗാന്ധിയില്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു തരി പോലും ചോര്‍ന്നു പോകാതെ മിടുക്കിന്റെയും സൂക്ഷ്മതയുടെയും വലിയ അടയാളങ്ങളാണ് സുഭാഷ് ചന്ദ്രന്റെ എല്ലാ കഥകളുമെന്ന് കെ.ടി.ദിനേശ് പറഞ്ഞു. ‘സുഭാഷ് ചന്ദ്രന്റെ കഥാലോകം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകഥകളുടെ വൈവിധ്യം, അദ്ദേഹം സ്വീകരിക്കുന്ന വിഷയങ്ങള്‍ എന്നിവ കഥ എന്ന രൂപത്തിലേക്ക് കൊണ്ടുവരുമ്പോള്‍
സംഭവിക്കുന്ന ഭാഷയുടെ മാന്ത്രികതയും ശില്പ ഭംഗിയും മനോഹരമാണ്.
ഉപ്പുസത്യാഗ്രഹ ജാഥയുടെ അടരുകളെ സമകാലിക ഇന്ത്യന്‍ അവസ്ഥയുമായി കോര്‍ത്തിണക്കുന്ന പല മാനങ്ങളും ഉള്ള ഒരു രാഷ്ട്രീയ സ്ഫോടനമാണ് സുഭാഷ് ചന്ദ്രന്റെ ജ്ഞാനസ്നാനം എന്ന് പി.ഹരിന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ സത്യാഗ്രഹത്തിന്റെ ദാര്‍ശനിക അടിത്തറ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളെയും ജീവിത ദര്‍ശനങ്ങളെയും സഹന സമരത്തിന്റെ കൈവഴികളെയും പൂര്‍ണ്ണമായി സ്വാംശീകരിച്ചതിനു ശേഷം നടത്തുന്ന അവലോകനങ്ങളും വിശകലനങ്ങളും താരതമ്യങ്ങളും ആണ് കൂടുതല്‍ ഫലവത്താകുക എന്നും ഹരീന്ദ്രനാഥ് പറഞ്ഞു.
ചരിത്രവും ഭാവനയും എന്ന വിഷയം കെ.വി.സജയ് അവതരിപ്പിച്ചു. രചനാസൂക്ഷ്മതയുടെ സൗന്ദര്യ സന്ദര്‍ഭങ്ങളാണ് ഒരു കൃതിയെ
വലുതാക്കി മാറ്റുന്നതെന്ന് കെ.വി.സജയ് പറഞ്ഞു. ഓംകാരം ഉച്ചരിക്കുന്ന ഗാന്ധിജി മാത്രമല്ല ജ്ഞാനസ്നാനം കഥയില്‍ കാണുന്നത്. ക്രിസ്തു സദൃശ്യനായ ഒരു മഹാത്മാവിനെ കൂടി കഥ ഭാവന ചെയ്യുന്നുണ്ട്.
വടകര സഹൃദയസംഘം മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ബുക്സ് മാനേജര്‍ കെ.നൗഷാദ് മുഖ്യാതിഥിയായി. പി.കെ.രാമചന്ദ്രന് സ്വാഗതവും പി.ലിജീഷ് നന്ദിയും പറഞ്ഞു.