വടകര: ആദര്‍ശരാഷ്ട്രീയ മാതൃകകള്‍ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ സജീവമാകണമെന്ന്
കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. എല്ലാവരും മനുഷ്യനാകാന്‍ ശ്രമിക്കണം.
കവിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കടമേരി ബാലകൃഷ്ണനെ അനുസ്മരിക്കാന്‍ കടമേരി പ്രിയദര്‍ശിനി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുമുഖ പ്രതിഭയായിരുന്ന കടമേരി ബാലകൃഷ്ണന്റെ മാതൃക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിന്തുടരണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കു റ്റിയില്‍ മനോജന് അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളികുഞ്ഞിശങ്കരന്, ടി.കെ.അശോകന്, ടി.എന്‍ അബ്ദുല്‍ നാസര്‍, മലയില്‍ ബാലകൃഷ്ണന്, എന്‍.കെ.രതീഷ്, കെ.വൈഗ എന്നിവര്‍ പ്രസംഗിച്ചു.