കൊയിലാണ്ടി: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്റെ ബലിദാന ദിനത്തില്‍ അനുസ്മരണവും
പുഷ്പാര്‍ച്ചനയും നടത്തി. കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ വൈ: പ്രസിഡന്റ് അഡ്വ.എസ്.ജയസൂര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജയകൃഷ്ണ ധീരനായ നേതാവായിരുന്നുവെന്നും അദ്ദേഹം ജീവന് കൊടുത്തത് ഏത് ആദര്‍ശത്തിന് വേണ്ടിയാണോ അത് ഇന്ന് ലോകത്തിന്റെ തന്നെ വഴികാട്ടിയായി മാറിയെന്നും എസ് ജയസൂര്യന്‍ പറഞ്ഞു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ് കാപ്പാട് അധ്യക്ഷത വഹിച്ചു. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്.ജയ്കിഷ്, ജില്ലാ ട്രഷറര്‍ വി.കെ.ജയന്, യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി അതുല്‍ പെരുവെട്ടൂര്‍, കൗണ്‍സിലര്‍മാരായ
കെ.കെ.വൈശാഖ്, വി.കെ.സുധാകരന്, ഒ.മാധവന്, ടി. പി.പ്രീജിത്ത്, നിഷ.സി എന്നിവര്‍ സംസാരിച്ചു.