കൊയിലാണ്ടി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം നന്തി എം.നാരായണന് (70) അന്തരിച്ചു. നന്തിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
നാളീകേര വികസന കോര്പറേഷന് ചെയര്മാന്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍, മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. മൂടാടി വീമംഗലം യുപി സ്കൂള്‍ റിട്ട. അദ്ധ്യാപകനാണ്.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ബികെഎംയു ദേശീയ കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം, എഐവൈഎഫ് ജില്ലാ സെക്രട്ടറി, സിപിഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: കല്യാണി (മുന്‍ അധ്യാപിക, മഹിളാസംഘം ജില്ലാ കമ്മിറ്റി). മക്കള്‍: അശ്വിന് രാജ് നാരായണന് (സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍ യുഎസ്എ), അരുണ്‍ രാജ് നാരായണന് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ യുകെ). മരുമക്കള്‍: ടൈലര്‍ (യുഎസ്എ), ഡോ: ഹരിത (പേരാമ്പ്ര). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നന്തിയിലെ വീട്ടുവളപ്പില്‍.