തണ്ണീര്‍പന്തല്‍: കടമേരി ആര്‍എസി ഹയര്‍സെക്കന്ററി സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിഭാഗം നേതൃത്വത്തില്‍ ത്രിദിന
സഹവാസ ക്യാമ്പ് തുടങ്ങി. വ്യക്തിത്വ വികസനം, പ്രകൃതിയെ അറിയല്‍, കരകൗശല നിര്‍മാണപരിശീലനം, പ്ലാസ്റ്റിക് ഉത്പന്നങ്ങള്ക്കെതിരെയുള്ള ബോധവല്കരണം എന്നിവയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
സ്കൗട്ട് ജില്ല കമ്മീഷണര്‍ സി.കെ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ട്രാഫിക് നിയമ പഠന ക്ലാസ്, പെയിനില്‍ ആന്റ് പാലിയേറ്റീവ് ട്രെയിനിംഗ്, ഹരിത പഠനയാത്ര, സ്വയം തൊഴില്‍ പരിശീലനം എന്നിവ സംഘടിപ്പിച്ചു.
സ്കൗട്ട് ആന്‍ഡ് ഗൈഡ് വടകര ജില്ലാ അസോസിയേഷന് സെക്രട്ടറി പ്രവീണ്‍ പി മുഖ്യാതിഥിയായി. സ്കൗട് മാസ്റ്റര്‍ മുഹമ്മദലി
അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗൈഡ് ക്യാപ്റ്റന്‍ റസിയ എം സ്വാഗതവും വളണ്ടിയര്‍ നിഷാന വി പി നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പല്‍ മുസ്തഫ കെ, ജമാല്‍ കുറ്റിയില്‍, സാബിത്ത് സിസി, ഹാരിസ് എം, സുമയ്യ കെ, സിറാജ് കെ, മുഹമ്മദ് സലീം കെ, സ്റ്റാഫ് സെക്രട്ടറി നിസാര്‍ എന്‍ കെ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ വയനാട് ചേകാടിയിലെ ഹരിതഗ്രാമം സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ ക്യാമ്പ് ഞായറാഴ്ച സമാപിക്കും.