വാണിമേല്‍: പനിയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. വാണിമേല്‍ വില്ലേജ് ഓഫീസിന് സമീപം മബ്രോല്‍ വിജയന്റെയും ശ്രീജയുടെയും മകള്‍ നിവേദ്യയാണ് മരിച്ചത്. ഒരു മാസത്തില്‍ ഏറെയായി പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്: നിവേദ്.