കക്കട്ടിൽ: കക്കട്ടിൽ ടൗൺ ഇനി പുതുമോടിയിൽ. നവീകരണ പ്രവൃത്തി ഉടൻ പൂർത്തിയാകുമെന്ന് കെ.പി കുഞ്ഞമത് കുട്ടി
എംഎൽഎ പറഞ്ഞു. കക്കട്ടിൽ ടൗൺ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച തുക യഥാസമയം വിനിയോഗിക്കാൻ സാധിക്കാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും ഉദ്യോഗസ്ഥർക്കും പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് ചേര്ന്ന യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ കരാറുകാരൻ ഉടമ്പടി പ്രകാരമുള്ള കാലയളവിൽ പ്രവൃത്തി പുരോഗതി കൈവരിക്കാത്തതിനാൽ സൂപ്രണ്ടിങ്ങ് എൻജിനീയർ പ്രവൃത്തി ടെർമിനേറ്റ് ചെയ്യുകയും ബാക്കി പ്രവൃത്തി
ടെണ്ടർ ചെയ്യുകയും ഉണ്ടായി. പുതിയ കരാറുകാരന് പ്രവൃത്തിയുടെ സൈറ്റ് 07-11-2024 ന് കൈമാറിയിട്ടുണ്ട്. കാലാവധി 3 മാസമാണ്.

ഈ പ്രവൃത്തിയിൽ നിലവിലുള്ള ഫുട്പാത്തിൽ 654 മീറ്റർ നീളത്തിൽ ഹാൻഡ് റെയിൽ , കെർബ് എന്നിവ സ്ഥാപിക്കുന്നതിനും ഫുട് പാത്ത് സ്ലാബിനു മുകളിലായി 1575 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 80 എം എം ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ടാർ റോഡിന്റെ അരികുകൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ 1545 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഐറിഷ് ഡ്രയിൻ നിർമിക്കുന്നതിനും 500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 100 എം എം കനത്തിലുള്ള ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ 410 മീറ്റർ

നീളത്തിൽ കോൺക്രീറ്റ് ഡ്രയിൻ നിർമിക്കുന്നതിനും തുക വകയിരുത്തി. നിലവിൽ കോൺക്രീറ്റ് ഡ്രെയിനേജ് നിർമ്മാണവും ഹാൻഡ് റയിൽ പെയിന്റിംഗ് വർക്കും പുരോഗമിച്ചു വരികയാണ് .ഇന്റർലോക്ക് കട്ടകൾ സൈറ്റിൽ ശേഖരിച്ചു വരുന്നുണ്ട്.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ നിരവധി പരിശ്രമങ്ങൾക്കൊടുവിലാണ് പ്രവൃത്തി പുനരാരംഭിക്കുവാൻ സാധിച്ചതെന്നും എം.എൽ എ പറഞ്ഞു.